ചെന്നൈ: മലയാള സിനിമാ ലൊക്കേഷനുകളിലെ കാരവാനിൽ രഹസ്യ ക്യാമറവച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്ന നടി രാധികാ ശരത്കുമാറിൻറെ വെളിപ്പെടുത്തലിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. സംഭവത്തെക്കുറിച്ച് കൂടുതൽ അറിയാനായി താനുമായി സംസാരിച്ചെന്നും നടി പറഞ്ഞു. എന്നാൽ സംഭവത്തിൽ വിവാദം ആളിക്കത്തിക്കാൻ തനിക്ക് താത്പര്യമില്ലെന്നും നടി പ്രതികരിച്ചു.
മലയാള സിനിമ ലൊക്കേഷനിൽ നടക്കുന്ന സംഭവത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് നടി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്.
സംഭവത്തെ കുറിച്ച് നടി പറഞ്ഞതിങ്ങനെ: ഒരു ലൊക്കേഷനിൽ കുറച്ച് പുരുഷർ മൊബെെലിൽ വീഡിയോ കണ്ട് ചിരിക്കുന്നുണ്ടായിരുന്നു. സംഭവമെന്താണെന്നറിയാൻ ഒരാളെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് കാരവാനിൽ ഒളിക്യാമറ വെച്ച് പകർത്തിയ നടിമാർ വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് അവർ കണ്ടതെന്ന് മനസിലായത്. ഇത്തരം ഈ ദൃശ്യങ്ങൾ മൊബൈലിൽ ഫോൾഡറുകളിലായി സൂക്ഷിക്കുകയാണ് പതിവ്. പിന്നീട് ഈ നടിമാരുടെ പേര് അടിച്ചുകൊടുത്താൽ അത് കിട്ടും.
ഇതറിഞ്ഞശേഷം ഭയം കാരണം ലൊക്കേഷനിലെ കാരവാൻ പിന്നീട് ഞാൻ ഉപയോഗിച്ചില്ല. ഞാൻ അവിടെ ബഹളം വെച്ചു. ഇനി ഇങ്ങനെ ഉണ്ടായാൽ ചെരുപ്പൂരി അടിക്കുമെന്ന് പറഞ്ഞു. നടിമാരുടെ കതകിൽ മുട്ടുന്നത് ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്. ഒരുപാട് പെൺകുട്ടികൾ എൻറെ മുറിയിൽ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ട്’, രാധിക പറഞ്ഞു. എന്നാൽ ഏതു ലൊക്കേഷനിൽ വച്ചാണ് ഇത്തരമൊരു സംഭവം കണ്ടതെന്ന് നടി വെളിപ്പെടുത്തിയിട്ടില്ല.