ദുബായ്: വനിതാ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് 58 റൺസിന്റെ ദയനീയ തോൽവി. 161 റൺസ് വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യ 19 ഓവറിൽ 102 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു.
14 ബോളിൽ 15 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. സ്മൃതി മന്ദാന-12, ഷഫാലി വർമ-2, ജെമീമ റോഡ്രിഗസ്-13, റിച്ച ഘോഷ്-12, ദീപ്തി ശർമ-13, അരുന്ധതി റെഡ്ഡി-1, പൂജ വസ്ത്രകർ-8, ശ്രേയങ്ക പാട്ടീൽ-7, ആശാ ശോഭന-6*, രേണുക സിംഗ്-0 എന്നിങ്ങനെയായിരുന്നു ഇന്ത്യൻ താരങ്ങളുടെ സംഭാവന.
നാലോവറിൽ 19 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ കീവീസ് താരം റോസ് മേരി മെയർ ആണു ഇന്ത്യൻ താരങ്ങളുടെ നടുവൊടിച്ചത്. ലിയ തഹുഹു 3 വിക്കറ്റും ഈഡൻ കാർസൺ-2, മെലി കെർ 1 വിക്കറ്റും വീഴ്ത്തി.
ടോസ്നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കീവികൾക്കായി ക്യാപ്റ്റൻ സോഫി ഡിവൈൻ അർധസെഞ്ചുറിയുടെ മികവിൽ (36 പന്തിൽ 57) നേടി. സുസീ ബേറ്റ്സ് (24 പന്തിൽ 27), ജോർജിയ പ്ലിമ്മറുമായി (23 പന്തിൽ 34), അമേലിയ കെർ (13), ബ്രൂക്ക് ഹാലിഡെ (16) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഒന്നാം വിക്കറ്റിൽ ന്യൂസിലൻഡിനായി സൂസി – പ്ലിമ്മർ സഖ്യം 67 റൺസ് നേടി.
ഇന്ത്യയ്ക്കായി രേണുക സിംഗ് നാലോവറിൽ 27 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ നേടി. അരുന്ധതി റെഡ്ഡി, മലയാളി താരം ആശാ ശോഭന എന്നിവർ ഓരോ വിക്കറ്റും നേടി.
ടീം സ്ക്വാഡ്: (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), പൂജ വസ്ത്രകർ, അരുന്ധതി റെഡ്ഡി, രേണുക സിംഗ്, ദയാലൻ ഹേമലത, ആശാ ശോഭന, രാധാ യാദവ്, ശ്രേയങ്ക പാട്ടീൽ, സജന സജീവൻ.