അമരാവതി: ആന്ധ്രയിലെ എഞ്ചിനിയറിങ് കോളേജിലെ വിദ്യാർഥിനികളുടെ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറകൾ കണ്ടെത്തിയതിനെത്തുടർന്ന് വൻ പ്രതിഷേധം. കൃഷ്ണൻ ജില്ലയിലെ ഗുഡ്വല്ലേരു എഞ്ചിനിയറിങ് കോളേജിലാണ് സംഭവം. വ്യാഴാഴ്ച വൈകീട്ട് ശുചിമുറിയിൽ കയറിയ വിദ്യാർഥിനിയാണ് ഒളിക്യാമറ അടർന്ന് വീണുകിടക്കുന്നത് കണ്ടത്. ഇതോടെ സംഭവം പുറത്തറിയുകയായിരുന്നു.
സംഭവത്തിൽ, അതേ കോളെജിലെ അവസാന വർഷ ബി. ടെക്ക് വിദ്യാർഥി വിജയ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ലാപ്ടോപ്പും പിടിച്ചെടുത്തു. ലാപ്ടോപ് പരിശോധിച്ചതിൽ നിന്ന് 300-ലധികം ചിത്രങ്ങളും വീഡിയോകളും ഇയാൾ ഒളിക്യാമറയിൽ പകർത്തിയെന്നാണ് റിപ്പോർട്ട്.
പകർത്തിയ ദൃശ്യങ്ങൾ ഇയാൾ മറ്റു വിദ്യാർഥികൾക്ക് വിറ്റെന്നും പോലീസ് കണ്ടെത്തി. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കാമ്പസിലെ തങ്ങളുടെ സുരക്ഷയെയും സ്വകാര്യതയെയും കുറിച്ചുള്ള ആശങ്കകൾ ഉന്നയിച്ച വിദ്യാർഥികൾ വ്യാഴാഴ്ച രാത്രി പ്രതിഷേധത്തിലാണ്. തങ്ങൾക്ക് നീതി ലഭിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളണമെന്നുമാവശ്യപ്പെട്ടാണ് പ്രതിഷേധം.
Hidden Cameras found in girls washroom in an Engineering College in Krishna district, AP. Students staged a protest & demanded stern action. Police seized cellphone of BTech final year student Vijay & he was questioned. A case is being registered. pic.twitter.com/DsjAA0Fv2d
— Sowmith Yakkati (@YakkatiSowmith) August 30, 2024