ചെന്നൈ: രണ്ടര മണിക്കൂർ രാജ്യത്തെ ഉദ്യോഗത്തിന്റെ മുൾമുനയിൽ നിർത്തിയശേഷം അവർ തികഞ്ഞ ആത്മവിശ്വാസത്തോടെ 141 ജീവനുകളുമായി ലാൻഡ് ചെയ്തു. തിരുച്ചിറപ്പള്ളി – ഷാർജ വിമാനത്തിന്റെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ, വിമാനത്തിന്റെ പൈലറ്റിനും സഹപൈലറ്റിനും രാജ്യമൊട്ടാകെ അഭിനന്ദനപ്രവാഹം കൊണ്ട് നിറയുകയാണ്. ആത്മവിശ്വാസവും പരിചയ സമ്പത്തും കൊണ്ട് പൈലറ്റായ ഇഖ്റോ റിഫാദലിയും വനിതാ സഹപൈലറ്റായ മൈത്രേയി ശ്രീകൃഷ്ണയും ചേർന്ന് രക്ഷിച്ചെടുത്തത് തങ്ങളുടേതടക്കം 141 ജീവനുകൾ. വിമാനം സുരക്ഷിതമായി താഴെയിറക്കിയതോടെ ഇരുവർക്കും സമൂഹമാധ്യമങ്ങളിൽ അഭിനന്ദനം നിറയുകയാണ്.
തിരുച്ചിറപ്പള്ളി – ഷാർജ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം (AXB613) പറയുന്നയർന്ന ഉടനെ തന്നെ സാങ്കേതിക തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. നിറയെ ഇന്ധനമുള്ളതിനാൽ ലാൻഡ് ചെയ്യാനും യാത്ര തുടരാനും പറ്റാത്ത അവസ്ഥയായി. പിന്നീടുള്ള ഏകവഴി ഇന്ധനം കത്തിച്ചുതീർക്കുകയെന്നതായിരുന്നു. ഇതിനു വേണ്ടി ഇരുവരും വിമാനം ആകാശത്തുകൂടി രണ്ടര മണിക്കൂറോളം വട്ടമിട്ടു പറത്തി. പിന്നീടായിരുന്നു അടിയന്തര ലാൻഡിങ്.
പൈലറ്റുമാരുടെ അനുഭവ സമ്പത്ത് അടിയന്തര ഘട്ടത്തിൽ തുണയായി എന്നാണ് വിദഗ്ധരുടെ അഭിപ്രായം. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിച്ചതിൽ സന്തോഷമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. പൈലറ്റുമാരെയും ക്യാബിൻ ക്രൂവിനെയും തമിഴ്നാട് മുഖ്യമന്ത്രി എക്സിലൂടെ അഭിനന്ദിച്ചു.
#WATCH | Tamil Nadu: Air India Express Flight IX 613's Pilot Iqrom Rifadly Fahmi Zainal and Co-pilot Maitryee Shrikrishna Shitole leave from Tiruchirapalli airport.
The Air India Express Flight IX 613 from Tiruchirapalli to Sharjah, which faced a technical problem (Hydraulic… pic.twitter.com/96VUimNxiH
— ANI (@ANI) October 11, 2024