ബെംഗളൂരു: തനിക്കെതിരെ കേസുണ്ടെന്നുള്ളത് വ്യാജപ്രചാരണമെന്ന് കർണാടകയിലെ പ്രാദേശിക മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെ. തനിക്കെതിരെ കേസുണ്ടെന്നുള്ളത് ചില മാധ്യമങ്ങൾ നടത്തുന്ന വ്യാജപ്രചാരണമാണ്. ഷിരൂർ തെരച്ചിൽ വിഷയത്തിൽ ഇനി ഒരു തരത്തിലും വിവാദത്തിനില്ലെന്നും മാൽപെ
അവിടെ താൻ ചെയ്തത് എന്തെന്നത് ദൈവത്തിനറിയാം, അതുപോലെ കണ്ട് നിന്നവർക്കുമറിയാം. താനത് ഒരു തരത്തിലും പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ല, അങ്ങനെയെങ്കിൽ അത്ര റിസ്കെടുത്ത് ജീവൻ പണയംവച്ച് തനിക്കു ഗംഗാവലി പുഴയിൽ ഇറങ്ങേണ്ട ആവശ്യമില്ലായിരുന്നെന്നും ഈശ്വർ മാൽപെ പറഞ്ഞു. ഇന്നലെ അർജുൻ്റെ കുടുംബം നടത്തിയ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ഈശ്വർ മൽപെ.
താന്റെ യൂട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനം താൻ നടത്തുന്ന ആംബുലൻസ് സർവീസിനാണ് കൊടുക്കുന്നത്. പണത്തിന് വേണ്ടിയല്ല താനിത്തരം സേവനങ്ങൾ നടത്തുന്നതെന്നും ഈശ്വർ മാൽപെ പ്രതികരിച്ചു.