കൊച്ചി: നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്സ് ആവശ്യപ്പെട്ടത് താൻ എതിർത്തതിനാൽ തന്നെ സിനിമയിൽനിന്നു വിലക്കിയെന്ന് കുഞ്ചാക്കോ ബോബൻ നായകനായ സിനിമയുടെ സംവിധായക സൗമ്യ സദാനന്ദൻ. എന്റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി, എന്ന കുറിപ്പോടു കൂടിയാണ് സൗമ്യ സിനിമയിൽനിന്ന് തനിക്കുണ്ടായ ദുരനുഭവം സാമൂഹികമാധ്യമത്തിലൂടെ പങ്കുവച്ചത്.
സമൂഹിക മാധ്യമത്തിലൂടെ താരം ഹേമ കമ്മിറ്റി മുൻപാകെ വിശദീകരിച്ച കാര്യങ്ങൾ കുറിച്ചത്. സിനിമയിൽ തന്നെ വിലക്കിയെന്ന് സൗമ്യ സിനിമയിലെ നല്ല ആൺകുട്ടികൾക്ക് പോലും മറ്റൊരു മുഖമുണ്ടെന്നും വെളിപ്പെടുത്തി.ഞാനൊരു ആർട്ട് സിനിമയാണ് ഉണ്ടാക്കുന്നതെന്ന് പ്രധാനനടനും നിർമാതാവും വിചാരിച്ചു. അവർക്ക് ഒരു കമേഷ്യൽ സിനിമയാണ് വേണ്ടിയിരുന്നത്. തന്നെ പുറത്താക്കി പ്രധാന നടനും സഹ നിർമാതാവും സിനിമ എഡിറ്റ് ചെയ്തുവെന്നും സൗമ്യ ആരോപിച്ചു.
ആദ്യ സിനിമയ്ക്ക് ശേഷം മറ്റു പ്രോജക്ടുകളുമായി നിർമാതാക്കൾ സഹകരിച്ചില്ലെന്നും സൗമ്യ ആരോപിച്ചു. പുതിയ പ്രോജക്ടുകളുമായി വനിതാ നിർമാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സിനിമയിൽ പവർ ഗ്രൂപ്പുണ്ട്, സ്വജനപക്ഷാപാതമുണ്ട്, മാഫിയയുണ്ട്. ഇല്ല എന്ന് ആരെങ്കിലും പറയുന്നു എങ്കിൽ അത് കള്ളം പറയുകയാണ്.
തനിക്കുണ്ടായ ദുരനുഭവങ്ങളെ അതിജീവിക്കാൻ കുറച്ച് വർഷങ്ങൾ എടുത്തു. 2020-ൽ സിനിമ വിട്ടു. മനഃപൂർവം സിനിമ വിടുകയോ തന്നെ സിനിമ വിട്ടുകളയുകയോ ചെയ്തതല്ല. മിന്നുന്നതെല്ലാം പൊന്നല്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഓരോ സംഭവങ്ങളും സത്യമാണ്- സൗമ്യ കൂട്ടിച്ചേർത്തു.
കുഞ്ചാക്കോ ബോബനും നിമിഷാ സജയനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച നായകനായ ‘മാംഗല്യം തന്തുനാനേന’ എന്ന സിനിമയുടെ സംവിധായികയാണ് സൗമ്യ. ഹേമാ കമ്മിറ്റിക്കു മുൻപാകെ തനിക്ക് സിനിമയിലുണ്ടായ അനുഭവങ്ങളെല്ലാം വിശദീകരിച്ചിട്ടുണ്ടെന്നും സംവിധായക പറഞ്ഞു.