ന്യൂഡൽഹി: 2024ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് ലഭിക്കാത്തതിൽ ഇന്റർവ്യൂവിനിടെ ക്യാമറയ്ക്ക് മുൻപിൽ പൊട്ടിക്കരഞ്ഞ് ബിജെപി മുൻ എംഎൽഎ. ഹരിയാനയിലെ വരാനിരിക്കുന്ന 90 നിയമസഭാ സീറ്റുകളിലേക്കുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക ഭാരതീയ ജനതാ പാർട്ടി ബുധനാഴ്ച പുറത്തിറക്കിയെങ്കിലും മുൻ എംഎൽഎ ശശി രഞ്ജൻ പർമറിന് ടിക്കറ്റ് നിഷേധിച്ചിരുന്നു.
തൻ്റെ പേര് പട്ടികയിൽ ഉൾപ്പെടുത്താത്തതിനെ കുറിച്ച്, പർമർ വളരെ ഇമോഷനലായി , ഒരു അഭിമുഖത്തിനിടെ ക്യാമറയിൽ, “അബ് മെയിൻ ക്യാ കരുൺ (ഞാൻ ഇപ്പോൾ എന്ത് ചെയ്യും)?” എന്ന് പറഞ്ഞു കരയുകയായിരുന്നു
ഇന്റർവ്യൂവിനിടെ, സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് റിപ്പോർട്ടർ ചോദിച്ചപ്പോഴാണ് മുൻ എംഎൽഎ പൊട്ടിക്കരഞ്ഞത്. “എൻ്റെ പേര് പട്ടികയിൽ ഉണ്ടാകുമെന്ന് ഞാൻ കരുതിയിരുന്നു” അദ്ദേഹം പറഞ്ഞു. ഭിവാനി, തോഷാം മണ്ഡലങ്ങളിലേക്ക് ബിജെപി സ്ഥാനാർത്ഥിത്വ ആവശ്യം അദ്ദേഹം നേരത്തെ ഉന്നയിച്ചുരുന്നു. എന്നാൽ പാർട്ടി അത് തള്ളുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്റർവ്യൂ ചെയ്ത റിപ്പോർട്ടർ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും പാർട്ടി എന്നോട് പെരുമാറിയ രീതി, അതെനിക്കു വേദനയുണ്ടാക്കിയെന്നായിരുന്നു പർമറിന്റെ പ്രതികരണം.
Shashi Ranjan Parmar, former BJP candidate from Tosham, broke down in tears after losing his ticket to Shruti Choudhry, Has called a meeting with his supporters on September 6 at Bhiwani. may contest as independent #HaryanaElections2024 #BJP #Tosham #ShashiRanjan #ShrutiChoudhry pic.twitter.com/VgQimmX4Of
— Sushil Manav (@sushilmanav) September 5, 2024