അസം: കൊൽക്കത്തയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാത്രിയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് തനിച്ച്പോകുന്നത് ഒഴിവാക്കണമെന്ന് വനിതാ ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും നൽകിയ ഉപദേശം അസമിലെ സിൽചാർ മെഡിക്കൽ കോളേജും ആശുപത്രിയും ബുധനാഴ്ച റദ്ദാക്കി.
അടുത്തിടെ കൊൽക്കത്തയിലെ ആർ ജി കാർ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് എസ്എംസിഎച്ചിൻ്റെ പ്രിൻസിപ്പൽ കം ചീഫ് സൂപ്രണ്ട് ഡോ. ഭാസ്കർ ഗുപ്തയായിരുന്നു ഈ നിർദേശം നൽകിയിരുന്നത്.
“നേരത്തെ നൽകിയ ഉപദേശം റദ്ദാക്കിയതായും ഇക്കാര്യത്തിൽ പുതിയ ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്നും ഗുപ്ത പറഞ്ഞു.
ആശുപത്രിയിൽ സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്നാണ് അഡ്വൈസറി റദ്ദാക്കിയത്.