കോഴിക്കോട്: യുവാവിന്റെ ലൈംഗികാതിക്രമ പരാതിയിൽ ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ കസബ പോലീസാണ് കേസെടുത്തു. തന്നെ ലൈംഗികമായി ആക്രമിച്ചുവെന്ന കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് രഞ്ജിത്തിനെതിരെ രണ്ടാമത്തെ കേസ് പോലീസ് രജിസ്റ്റർ ചെയ്തത്
2012ൽ ബംഗളൂരുവിലെ ഹോട്ടൽ മുറിയിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവാവിന്റെ പരാതി. രഞ്ജിത്ത് ആവശ്യപ്പെട്ടതനുസരിച്ച് ബംഗളൂരു താജ് ഹോട്ടലിൽ എത്തിയ തന്നെ മദ്യം നൽകിയ ശേഷം വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമായിരുന്നു ആരോപണം. ഇതു സംബന്ധിച്ച് പ്രത്യേക പോലീസ് സംഘത്തിന് കഴിഞ്ഞ ദിവസം യുവാവ് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്.
ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗിക ആരോപണത്തിലും രഞ്ജിത്തിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു.