മുംബൈ: യുഎഇ വേദിയാകുന്ന വനിതാ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു. പുതിയതായി പ്രഖ്യാപിച്ച ഇന്ത്യൻ ടീമിൽ രണ്ടു മലയാളി താരങ്ങളായ ആശാ ശോഭന, സജന സജീവൻ എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്.
ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ സൂപ്പർതാരം സ്മൃതി മന്ഥനയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ഇവർ ഉൾപ്പെടുന്ന 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മൂന്നു പേരെ ട്രാവലിങ് റിസർവ് വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
ബംഗ്ലാദേശിലെ കലാപവും അതിനുശേഷമുള്ള സംഘർഷാവസ്ഥയേയുെ തുടർന്ന് വനിതാ ടി20 ലോകകപ്പിനുള്ള വേദി യുഎഇയേക്ക് മാറ്റുകയായിരുന്നു. ഒക്ടോബർ 3 മുതൽ 20 വരെ ദുബായിലും ഷാർജയിലുമായി ടൂർണമെൻ്റ് നടക്കും.