കൊച്ചി: മലയാളത്തിലെ നാലു നടന്മാരുൾപ്പെടെ ഏഴുപേരിൽ നിന്ന് ദുരനുഭവമുണ്ടായെന്ന ആരോപണവുമായി നടി മിനു മുനീർ. ജയസൂര്യ, മുകേഷ്, മണിയൻ പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവർക്കെതിരേയാണ് താരം
ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചത്. ഇവരിൽ നിന്ന് തനിക്ക് ശാരീരികമായും മാനസികമായും പീഡനമുണ്ടായെന്ന് മിനു ആരോപിച്ചു.
ഇതേ തുടർന്ന് തനിക്ക് മലയാള സിനിമ ഉപേക്ഷിക്കേണ്ടി വന്നുവെന്നും സിനിമയിൽ തുടരാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉപദ്രവം അസഹനീയമായതോടെ മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റാൻ താൻ നിർബന്ധിതയായെന്നും മിനു പറയുന്നു.
അമ്മയിൽ അംഗത്വം ലഭിക്കാൻ ഇടവേള ബാബു വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടു. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ജയസൂര്യ ലൈംഗിക താൽപര്യത്തോടെ പെരുമാറി.
.
മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയിൽ സംസാരിച്ചുവെന്നും മിനു പറയുന്നു. ടാ തടിയാ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ മണിയൻ പിള്ള രാജു ഹോട്ടൽ മുറിയിലേക്ക് വരുമെന്ന് പറഞ്ഞുവെന്നും പിറ്റേ ദിവസം ലൊക്കേഷനിൽ വച്ച് ദേഷ്യപ്പെട്ടുവെന്നും മിനു ആരോപിച്ചു.