കൊച്ചി: മുകേഷ്, ജയസൂര്യ, ബാലചന്ദ്രമേനോൻ എന്നിവർക്കു പിന്നാലെ നടൻ ജാഫർ ഇടുക്കിക്കെതിരേ ലൈംഗിക അതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. ഇതു സംബന്ധിച്ച്ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഓണ്‍ലൈനായി നടി പരാതി നല്കി.വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നടൻ ജാഫർ ഇടുക്കിയുടെ ഭാഗത്തുനിന്നും ലൈംഗികാതിക്രമമുണ്ടായതെന്നു നടി ഡിജിപിക്കു നൽകിയ പരാതിയിൽ പറയുന്നു.
നേരത്തെ മുകേഷ്, ജയസൂര്യ തുടങ്ങി ഏഴു പേർക്കെതിരെ പീഡനപരാതി ആരോപിച്ച് നടി രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെയും പരാതിയുമായി നടിയെത്തിയിരുന്നു. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജാഫർ ഇടുക്കിയും മോശമായി പെരുമാറിയതെന്ന് നടിയുടെ പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ നേരത്തെ സാമൂഹിക മാധ്യമങ്ങളിലെ അഭിമുഖങ്ങളിലൂടെ നടി പങ്കുവച്ചിരുന്നു. ഇതേ അഭിമുഖത്തിലാണ് ബാലചന്ദ്രമേനോനെതിരേയും നടി പീഡന പരാതി ഉന്നയിച്ചത്.
നിലവിൽ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കാനും ബ്ലാക്ക്മെയിൽ ചെയ്യാനും ശ്രമിച്ചുവെന്ന് കാണിച്ച് നടിക്കും അഭിഭാഷകനും ചാനലിനും എതിരേ ബാലചന്ദ്രമേനോൻ മേനോൻ ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ്. കൂടാതെ ബാലചന്ദ്രമേനോന്റെ ഭാര്യയുടെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയതടക്കമാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരിക്കുന്നത്. മാത്രമല്ല നടിയുടെ ഇന്റർവ്യു ടെലിക്കാസ്റ്റ് ചെയ്ത യൂട്യൂബ് ചാനലുകൾക്കെതിരേ ഐടി ആക്ട് പ്രകാരം കൊച്ചി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.