പാലക്കാട്: പാർട്ടി ഫണ്ട് തിരിമറി കേസിൽ സിപിഎം നേതാവും കെടിഡിസി ചെയർമാനുമായ പി.കെ. ശശിക്കെതിരെ പാർട്ടിയുടെ നടപടി. മണ്ണാർക്കാട് ഏരിയാ കമ്മിറ്റി പിരിച്ചു വിട്ടതിനു പിന്നാലെ പി.കെ. ശശിയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി.
ഇതോടെ പി.കെ. ശശിക്ക് പാർട്ടിയുടെ പ്രാഥമികാംഗത്വം മാത്രമായി. മണ്ണാർക്കാട് ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് ആരോപണത്തെ തുടർന്നാണ് നടപടി. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടിയെടുക്കാൻ തീരുമാനമായത്. പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പി.കെ. ശശിക്കെതിരായ ആരോപണം അന്വേഷിച്ചത്.