കൊച്ചി: എറണാകുളം കലക്റ്ററേറ്റിൽ യുവതി പെട്രോളൊഴിച്ച്ആത്മഹത്യക്ക് ശ്രമിച്ചു. പള്ളുരുത്തി സ്വദേശി ഷീജയാണ് ശരീരത്തിൽ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കലക്റ്ററേറ്റി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഓഫീസിന് മുന്നിലാണ് സംഭവം. പള്ളുരുത്തിയിലാണ് ഇവരുടെ ഓഫീസ്.കെട്ടിടങ്ങൾക്ക് പ്ലാൻ വരച്ചു നൽകുന്ന ജോലിയാണ് ഷീജയ്ക്ക്. ഒരു കെട്ടിടത്തിന് പ്ലാൻ വരച്ച് കൊടുത്തതുമായി ബന്ധപ്പെട്ട്, ക്രമക്കേട് ഉണ്ടെന്ന പരാതി ഇവർക്കെതിരെ ഉയർന്നിരുന്നു. ഇതിനെ തുടർന്ന് വിളിച്ചുവരുത്തിയതായിരുന്നു ഷീജയെ.
ഈ സംഭവത്തിൽ ഷീജയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് കലക്ടറേറ്റിൽ എത്തിയതായിരുന്നു ഷീജ.
കലക്റ്ററേറ്റ് ഓഫിസിൽ പെട്രോളുമായെത്തിയ ഷീജ ശരീരത്തിൽ പെട്രോൾ ഒഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പിന്നീട് കുഴഞ്ഞുവീണ ഷീജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.