തിരുവനന്തപുരം: വഴിയോരത്ത് നിർത്തിയിട്ട കാറിനുള്ളിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വലിയവിള പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്റർ (48) ആണ് മരിച്ചത്. മൃതദേഹത്തിനു ഏകദേശം മൂന്ന് ദിവസം പഴക്കമുണ്ടെന്നാണ് വിവരം.
ദേശീയപാതയിൽ സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽനിന്ന് ദുർഗന്ധം വമിക്കുന്നുണ്ടെന്ന് പരസരവാസികൾ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സീറ്റിനടിയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ആതമഹത്യയാണോ, അതോ ഉറങ്ങാനായി സീറ്റിൽ കിടന്നപ്പോൾ കാറിൽ നിന്നുള്ള വിഷ വാതകം ശ്വസിച്ചാണോ മരണപ്പെട്ടതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.