ഹേമ കമ്മിഷനിൽ മൊഴി നൽകിയ നടി താനല്ലെന്ന് വെളിപ്പെടുത്തലുമായി നടി ശ്രുതി രജനികാന്ത്. റിപ്പോര്‍ട്ടിൽ പരാമർശിക്കുന്ന, മലയാള സിനിമയിൽ അവസരത്തിനായി മക്കളെ ലൈംഗിക ചൂഷണത്തിലേക്കു തള്ളിവിടുന്ന അമ്മമാരുണ്ടെന്ന് പറഞ്ഞത് ശ്രുതിയാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അത് താനല്ലെന്നും മുൻപൊരു അഭിമുഖത്തിൽ കാസ്റ്റ്ങ് കൗച്ചിനെ കുറിച്ച് പറഞ്ഞ കാര്യത്തിന് സമാനമായ വിഷയം ഹേമ കമ്മിറ്റി റിപ്പോർട്ടിലും പ്രതിപാദിക്കുന്നുണ്ട്.
‘‘വൈറല്‍ റീലില്‍ കണ്ടതിന് സമാനമായൊരു കാര്യം ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. ഇതോടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ആ നടി ഞാനാണോ എന്ന് പലരും എന്നോട് ചോദിക്കുന്നുണ്ട്. ആ നടി ഞാനല്ല. സിനിമയില്‍ അവസരം കിട്ടാനായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യം മലയാള സിനിമയിലുണ്ട്. അത്തരം വിട്ടുവീഴ്ച മകള്‍ ചെയ്യുന്നതില്‍ തെറ്റില്ല എന്ന് ചിന്തിക്കുന്ന അമ്മമാരെ അറിയാം എന്ന് നടി മൊഴി നല്കിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഞാന്‍ പറഞ്ഞതും ഈ പറഞ്ഞതും രണ്ടും രണ്ടാണ്. എന്നാൽ കാസ്റ്റിൽ കൗച്ച് ഇല്ലെന്നു പറഞ്ഞാൽ താൻ അംഗീകരിക്കില്ല, തനിക്ക് വ്യക്തി പരമായ അനുഭവം ഇല്ലെങ്കിലും അത്തരം സംഭവങ്ങളിലൂടെ കടന്നു പോയവരെ അറിയാമെന്നും താരം വീഡിയോയിലൂടെ പ്രതികരിച്ചു.