ഹൈദരാബാദ്: തിരക്കേറിയ റോട്ടിൽ അന്തരീക്ഷത്തിലേക്ക് പണം പറത്തിവിട്ട് യൂട്യൂബർ. പണം വാരാനായി ആളുകൾ ഓടിക്കൂടിയതോടെ ഹൈദരാബാദിൽ ഗതാഗതം സ്തംഭിച്ചു. ഹൈദരാബാദിലെ കുകാട്ട്പള്ളി മേഖലയിൽ യൂട്യൂബർ പവർ ഹർഷയെന്ന യുവാവാണ് സംഭവത്തിന് പിന്നിൽ. ഓൺലൈനിൽ “ഇറ്റ്സ്_മീ_പവർ” എന്ന പേരിൽ അറിയപ്പെടുന്ന ഇയാളുടെ യൂട്യൂബിന് വേണ്ടിയാണ് സാഹസം. ഒപ്പം താൻ വലിച്ചെറിഞ്ഞത് എത്ര പണമാണെന്ന് കൃത്യമായി പറയുന്നവർക്ക് സമ്മാനങ്ങളും ഇയാൾ വാഗ്ദാനം ചെയ്യുന്നു.
പണമെടുക്കാൻ ആളുകൾ വാഹനം നിർത്തിയിറങ്ങിയതോടെ നഗരത്തിൽ വൻ ഗതാഗതക്കുരുക്കും തമ്മിലടിയിലും കലാശിച്ചു. വലിയ വാഹനത്തിരക്കുണ്ടായിരുന്ന സമയത്ത് ഇയാൾ റോഡിലേക്കിറങ്ങി പണം കയ്യിലെടുത്ത് അന്തരീക്ഷത്തിലേക്ക് പറത്തിവിടുകയായിരുന്നു. ഇതുകണ്ടതോടെ ബൈക്കും ഓട്ടോറിക്ഷയും മുതൽ വലിയ വാഹനങ്ങൾ വരെ നടുറോഡിൽ നിർത്തി പണം പെറുക്കാനിറങ്ങി.
ഈ രീതിയിലുള്ള വീഡിയോ ചിത്രീകരണം തുടരുമെന്ന സൂചന നൽകിയാണ് പവർ ഹർഷ വീഡിയോ അവസാനിപ്പിക്കുന്നത്.