ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങളിൽ കേസെടുത്ത് അന്വേഷണങ്ങളുമായി മുന്നോട്ട് പോകണമെന്ന് നടൻ ബാല. സത്യമായ കാര്യത്തിന് കുറ്റവാളിക്ക് ശിക്ഷ കൊടുത്തില്ലെങ്കിൽ പരാതി പറഞ്ഞവർ മാനസിക വിഷമത്തിൽ ആകുമെന്നും ബാല പറയുന്നു.
‘ഇപ്പോൾ നിലവിൽ സിനിമാ രംഗത്ത് എത്ര പൊലീസ് കേസുകൾ ഉണ്ട്, എത്ര സെലിബ്രിറ്റികളുടെ പേരിൽ കേസുണ്ട്. ഇതുവരെ എന്തെങ്കിലും സംഭവിച്ചോ ഇല്ലല്ലോ. ന്യായം എവിടെയായാലും അവരുടെ പക്ഷത്താണ് ഞാൻ. സ്ത്രീയുടെ ഭാഗത്താണ് ന്യായമെങ്കിൽ അവരുടെ പക്ഷത്ത് ഞാൻ ഉണ്ടാകും. ഒരാളുടെ സെലിബ്രിറ്റി സ്റ്റാറ്റസും പണവും കണ്ടിട്ട് ഒരു പെണ്ണ് ഒരാളെ ഹരാസ് ചെയ്താൽ ഞാൻ ഉറപ്പായും അയാളുടെ കൂടെ ഉണ്ടാകും. ഈ കമ്മിഷനും അന്വേഷണങ്ങളും എല്ലാം പൂർത്തിയായാലും ഒന്നും നടക്കാൻ പോകുന്നില്ല. അത് എനിക്കും നിങ്ങൾക്കും അറിയാമെന്നും ബാല.
വിട്ടുവീഴ്ചകൾക്കു തയാറാണെങ്കിൽ മാത്രമേ അവസരം നൽകൂയെന്നു പറയുന്ന സംഗീത സംവിധായകർ ഈ ഇൻഡസ്ട്രിയിൽ നിരവധിയുണ്ടെന്ന് ഗായിക ഗൗരി ലക്ഷ്മി. തനിക്കും അത്തരം മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. അതിനാൽത്തന്നെ ആ