ന്യൂഡൽഹി: കൊൽക്കത്ത ബലാത്സംഗ കൊലപാതക കേസിന്റെ പശ്ചാത്തലത്തിൽ ഓരോ രണ്ട് മണിക്കൂറിലും ക്രമസമാധാന നില സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
റിപ്പോർട്ട് അയയ്ക്കാൻ ഇമെയിൽ, ഫാക്സ് അല്ലെങ്കിൽ വാട്ട്സ്ആപ്പ് തുടങ്ങിയ ഏത് വഴിയും സ്വീകരിക്കാം. എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് സേനകൾക്കാണ് ഇതു സംബന്ധിച്ച നിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുള്ളത്. കേന്ദ്രം പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിലാണ് ഇക്കാര്യങ്ങൾ നിർദേശിച്ചിരിക്കുന്നത്.