ന്യൂഡൽഹി: ജമ്മു കശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിൽ മൂന്ന് ഘട്ടമായിട്ടാകും വോട്ടെടുപ്പ്. ഹരിയാനയിൽ ഒറ്റഘട്ടമായി ഒക്ടോബർ ഒന്നിന് വിധിയെഴുത്ത് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവ് കുമാർ.
ജമ്മു കശ്മീരിലെ ആദ്യഘട്ടം സെപ്റ്റംബർ 18-നും രണ്ടാഘട്ടം സെപ്റ്റംബർ 25-നും മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനും നടക്കും. ഒക്ടോബർ നാലിന് വോട്ടെണ്ണൽ. പത്തു വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 90 മണ്ഡലങ്ങളാണുള്ളത്. സെപ്റ്റംബർ 30-ന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിരുന്നു. ജമ്മുവിൽ ബാലറ്റ് വഴിയാവും തിരഞ്ഞെടുപ്പ്. എല്ലാ വിഭാഗത്തിനും വോട്ടവകാശമുണ്ട്. കുടിയേറിയവർക്കും വോട്ട് രേഖപ്പെടുത്താമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
ഝാർഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളും കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തിയതികളും പ്രഖ്യാപിക്കുമെന്നു കരുതിയെങ്കിലും ഉണ്ടായില്ല.