ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ നാവിക സേനയുടെ ഗംഗാവാലി പുഴയിൽ പുനഃരാരംഭിച്ചു. അർജുൻ ഓടിച്ച ലോറിയുടെ കയർ കിട്ടിയ ഭാഗത്താണ് പരിശോധന നടത്തുന്നത്. അർജുൻ ഓടിച്ച ലോറിയിൽ തടി കെട്ടാൻ ഉപയോഗിച്ചിരുന്ന കയറാണ് കണ്ടെത്തിയതെന്ന് നേരത്തേ വാഹന ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു. അതോടൊപ്പം നിലവിൽ പുഴയിൽ സീറോ വിസിബിലിറ്റിയാണെന്ന് ഈശ്വർ മാൽപെ പറഞ്ഞു. എങ്കിലും പരിശോധന തുടരുമെന്നും മാൽപെ.
രാവിലെ ഒൻപത് മണി മുതലാണ് തിരച്ചിൽ ആംഭിച്ചത്. പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ സംഘാംഗങ്ങൾ, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവർ തിരച്ചിലിനുള്ളത്.
തിങ്കളാഴ്ച ഡ്രഡ്ജർ എത്തിക്കുന്നത് വരെ മുങ്ങൽ വിദഗ്ധരായിരിക്കും തിരച്ചിൽ നടത്തുകയെന്നാണ് വിവരം. ഗോവയിൽ നിന്നും ഡ്രഡ്ജർ എത്തിക്കാനാണ് ശ്രമം. ഡ്രഡ്ജർ എത്തിയശേഷം തിരച്ചിൽ ഏതുതരത്തിൽ വേണമെന്ന് തീരുമാനമെടുക്കുമെന്ന് കലക്ടർ ലക്ഷ്മി പ്രിയ വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ ഒരു കാരണവശാലും തിരച്ചിൽ അവസാനിപ്പിക്കില്ലെന്നും അധികൃതർ നേരത്തെ ഉറപ്പ് നൽകിയിരുന്നു.
അർജുന് പുറമേ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവർക്കായുള്ള തിരച്ചിലും ഇതിനോടൊപ്പം നടക്കും.