വയനാട്: വയനാട് ഉരുൾപൊട്ടലിൽ കാണാതായ നാലുപേരുടെ മൃതദേഹങ്ങൾ സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന് 4 മൃതദേഹം കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവുമാണ് കണ്ടെത്തിയതെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്കുന്ന വിവരം. സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യ സംഘവും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്ത് സുല്‍ത്താൻ ബത്തേരിയിലേക്ക് കൊണ്ടുവരും. തുടര്‍ന്ന് അവിടെവച്ച് മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തും. അപകടം നടന്ന് 11 ദിവസങ്ങൾക്ക് ശേഷമാണ് ഈ മൃതദേഹങ്ങൾ കണ്ടെത്തിയത്
അതേ സമയം പ്രധാമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദർശിക്കുന്നതിന്റെ ഭാഗമായി മുൻപ് നിശ്ചയിച്ചിരുന്ന ജനകീയ തിരച്ചിൽ പരിമിതപ്പെടുത്തി. ശനിയാഴ്ചയാണ് മോദിയുടെ വയനാട് സന്ദർശനം.