തിരുവനന്തപുരം: മുൻ ഡിജിപി ആർ. ശ്രീലേഖ ബിജെപിയിൽ ചേരുന്നതായി റിപ്പോർട്ടുകൾ. ഇന്ന് വൈകീട്ട് നാല് മണിക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.
കെ സുരേന്ദ്രൻ ശ്രീലേഖയുടെ വീട്ടിലെത്തിയായിരുന്നു ബിജെപി അംഗത്വം നൽകുക. നേരത്തെ തന്നെ ശ്രീലേഖയെ ബിജെപിയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സംസ്ഥാന നേതൃത്വം നടത്തിയിരുന്നു. എങ്കിലും നടന്നിരുന്നില്ല. കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ ശ്രീലേഖ.