തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ചോദ്യംചെയ്യലിന് അന്വേഷണ സംഘത്തിന്റെ മുന്നിൽ ഹാജരായ നടൻ സിദ്ദിഖിനെ വിട്ടയച്ചു. രണ്ടരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് സിദ്ദിഖിനെ അന്വേഷണസംഘം വിട്ടയച്ചത്. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന വ്യവസ്ഥയിൽ മൊഴി രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കുകയാണുണ്ടായത്.
ഈമാസം 12 ന് വീണ്ടും സിദ്ദിഖിന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണം. കൂടാതെ വാട്സ്ആപ്പ് രേഖകൾ ഹാജരാക്കാമെന്ന് നടൻ അന്വേഷണ സംഘത്തെ അറിയിക്കുകയും ചെയ്തു.
രേഖകൾ സിദ്ദിഖ് ഹാജരാക്കാത്തനിൽ വിശദമായ ചോദ്യം ചെയ്യൽ നടന്നിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ആദ്യം കമ്മിഷണർ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്. എന്നാൽ അദ്ദേഹത്തെ സിറ്റി കൺട്രോൾ റൂമിലേക്ക് മാറ്റുകയായിരുനനു. ഇവിടെയായിരുന്നു ചോദ്യം ചെയ്യൽ പൂർത്തിയാക്കിയത്. തുടർന്ന് മാധ്യമങ്ങളോട് പ്രതികരിക്കാതെ സിദ്ദിഖ് മടങ്ങുകയായിരുന്നു.
സിനിമിയിൽ അവസരം തരാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വച്ച് സിദ്ദിഖ് പീഡിപ്പിച്ചുവെന്ന നടിയുടെ പരാതിയിലാണ് സിദ്ദിഖിനെതിരെ പോലീസ് കേസെടുത്തത്. തുടർന്ന് സിദ്ദിഖിനെതിരെ ബലാൽസംഗം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.