തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ചോദ്യം ചെയ്യലിന് രാവിലെ 10 നു ആണു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായത്. തിരുവനന്തപുരത്തെ കമ്മിഷണർ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥ മെറിൻ ജോസഫിന്റെ കൻ്റോൺമെൻ്റ് സ്റ്റേഷനിലാണ് സിദ്ധിക്കിനെ ചോദ്യം ചെയ്യുന്നത്.
ചോദ്യം ചെയ്ത് വിട്ടയക്കാനാണ് അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്. സുപ്രിം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നതിനാൽ അറസ്റ്റ് അടക്കമുള്ള നീക്കങ്ങളിലേക്ക് പോലീസ് കടക്കില്ലെന്നാണ് അറിയുന്നത്.
തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് സിദ്ധിഖ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചില സാഹചര്യത്തെളിവുകൾ സിദ്ദിഖിന് എതിരാണെന്ന് കണ്ടെത്തിയിരുന്നു.
ഇതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി സിദ്ധിഖ് ഹൈക്കോടതിയിലെത്തിയെങ്കിലും കോടതി ഹർജി തള്ളി. അതോടെ ഒളിവിൽ പോയ നടൻ സുപ്രിം കോടതിയിൽ നിന്നു മുൻകൂർ ജാമ്യം നേടുകയായിരുന്നു.