ആഗ്ര: ട്യൂഷൻ ക്ലാസിനിടെ അധ്യാപികയുടെ അർധനഗ്ന വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ നാലു വിദ്യാർഥികൾ അറസ്റ്റിൽ. പഠനത്തിൽ പിന്നിൽ നിൽക്കുന്ന കുട്ടികൾക്ക് അധ്യാപിക സ്വന്തം വീട്ടിൽവച്ച് ട്യൂഷൻ നൽകിയിരുന്നു. ഇതിനിടെ അധ്യാപിക കുളിക്കുന്ന ദൃശ്യങ്ങൾ വിദ്യാർഥി രഹസ്യമായി മൊബൈലിൽ പകർത്തുകയായിരുന്നു. പിന്നീട് ഇതു കാണിച്ച് ഭീഷണിപ്പെടുത്തി ശാരീരിക ബന്ധത്തിന് നിർബന്ധിച്ച സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർഥിയും മൂന്ന് സുഹൃത്തുക്കളുമാണ് അധ്യാപികയുടെ പരാതിയിൽ പൊലീസ് പിടിയിലായത്.
ഇവർ ചിത്രീകരിച്ച വീഡിയോ വിദ്യാർഥികൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ശാരീരിക ബന്ധത്തിന്അധ്യാപിക വിസമ്മതിച്ചതോടെ, വിദ്യാർഥി സുഹൃത്തുക്കൾക്ക് വീഡിയോ കൈമാറിയശേഷം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
വീഡിയോ പുറത്തുവന്നതോടെ അധ്യാപിക ഒരു സംഘടനയുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.