ന്യൂഡല്‍ഹി: വാണിജ്യ മേഖലയ്ക്ക് ഇരുട്ടടി നൽകി കൊണ്ട് വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വർദ്ധനവ്. 19 കിലോ ഗ്രാം വരുന്ന എല്‍പിജി സിലിണ്ടറിന് 48.50 രൂപയാണ് എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചിട്ടുള്ളത്. ഇതോടെ രാജ്യതല സ്ഥാനത്തെ വിലയനുസരിച്ച് 1691.5 രൂപയുണ്ടായിരുന്ന വാണിജ്യ പാചകവാതകത്തിന് 1740 രൂപയായി ഉയര്‍ന്നു. പുതുക്കിയ വില വർദ്ധനവ് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് എണ്ണ വിപണന കമ്പനികൾ പ്രഖ്യാപിച്ചു.
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അഞ്ച് കിലോ ഗ്രാം വരുന്ന എല്‍പിജി സിലിണ്ടറിന് 12 രൂപയും വര്‍ധനവുണ്ട്. വാണിജ്യ സിലിണ്ടറിന് കഴിഞ്ഞ മാസവും വില ഉയര്‍ത്തിയിരുന്നു. അന്ന് 39 രൂപയായിരുന്നു അന്ന് വര്‍ധിപ്പിച്ചത്.
നിലവിലെ വർദ്ധവ്ദൈനംദിന പ്രവർത്തനങ്ങൾക്കായി 19 കെ.ജി.സിലിണ്ടറുകൾ ഉപയോഗിക്കുന്ന റെസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെ സാരമായി ബാധിക്കും.
അതേ സമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറിന് വില ഉയര്‍ത്തിയിട്ടില്ല.