കണ്ണൂർ: പരിയാരത്ത് സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകുന്നേരം 5.45 ഓടെ പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം.
സ്കൂൾ വിട്ട് വീട്ടിലേക്ക്പോകുകയായിരുന്ന പതിനാലുകാരിയായ വിദ്യാർഥിനിയെ മൂന്നംഗ സംഘം ഓട്ടോയിൽ പിന്തുടർന്നെത്തുകയായിരുന്നു. ബലമായി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ട് പോയ വിദ്യാർഥിയെ ശാരീരികമായി ഉപദ്രവിച്ചെന്നാണ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. വീട്ടുകാർ നൽകിയ പരാതിയുടെ പശ്ചാത്തലത്തിൽ പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.