ഡൽഹി: പാരീസിൽ നിന്ന് ഇന്ത്യയിലെത്തിയ ശേഷം കായികരംഗത്ത് നിന്ന് വിരമിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻതിരിപ്പിക്കാൻ ശ്രമിക്കുമെന്ന് ഫോഗട്ടിൻ്റെ സഹോദരൻ ഹർവിന്ദർ ഫോഗട്ട്. ഇന്ത്യയിൽ മടങ്ങിയെത്തിയ വിനേഷിന് ആരാധകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിൽ സന്തോഷമുണ്ടെന്നും ഹർവീന്ദർ.
കോടതി ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സിൻ്റെ (സിഎഎസ്) വിധി അവർക്ക് എതിരായത് മുതൽ വിനേഷിന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങളുടെ നീണ്ട പട്ടിക തന്നെയുണ്ട്. കായികരംഗത്ത് നിന്ന് വിരമിക്കാനുള്ള അവളുടെ തീരുമാനം തീർച്ചയായും അംഗീകരിക്കേണ്ടതാണ്. എന്നിരുന്നാലും, മുഴുവൻ ഫോഗട്ട് കുടുംബവും വിനേഷിനോട് സംസാരിക്കുവാൻ ശ്രമിക്കുമെന്നും ഹർവിന്ദർ ഫോഗട്ട്. ദേശീയ മാധ്യമങ്ങളോടാണ് ഹർവിന്ദർ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
“ഞങ്ങൾ അവളോട് ഇരുന്ന് സംസാരിക്കും. ഒളിംപിക് വേദിയ്ക്ക് തൊട്ടടുത്ത് നിന്ന് തിരിച്ചുവരാൻ പ്രയാസമാണ്. എന്നാൽ കുടുംബം മുഴുവൻ അവളോട് വിശദീകരിക്കാൻ ശ്രമിക്കും. വിനേഷ് ദീർഘകാലം ഈ വേദിയിൽ തുടരുന്നത് കാണാൻ ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നു അവൾ ഒളിംപിക്സിൽ മെഡൽ നേടുന്നത് കാണാൻ, എന്നാൽ ഇനി എന്ത് സംഭവിക്കുമെന്ന് നോക്കാം,” ഹർവീന്ദർ പറഞ്ഞു.