കൊച്ചി: ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയതോടെ സിപിഎം- ബിജെപി അവിശുദ്ധ ബന്ധം തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇപി- ജാവഡേക്കർ കൂട്ടുകെട്ടിനെക്കുറിച്ച് തിരഞ്ഞെടുപ്പു കാലത്ത് പ്രതിപക്ഷം ഉയർത്തിയ വാദം ശരിവയ്ക്കുന്നതാണ് ഇ.പി. ജയരാജനെതിരായുള്ള നടപടി. മുഖ്യമന്ത്രിക്കു വേണ്ടിയാണ് ജയരാജൻ ജാവഡേക്കറെ കണ്ടതെന്നും സതീശൻ അരോപിച്ചു.
‘‘ഇ.പി. ജയരാജന് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായും ബന്ധമുണ്ടെന്ന് ആക്ഷേപം ആദ്യം ഉന്നയിച്ചത് പ്രതിപക്ഷമാണ്. അന്ന് മുഖ്യമന്ത്രിയുൾപ്പെടെ അത് നിഷേധിച്ചു. ഇപ്പോൾ അത് സത്യമാണെന്ന് തെളിഞ്ഞു. എന്തുകൊണ്ടാണ് ഇപ്പോൾ ഇപിയ്ക്കെതിരെ ഒരു തീരുമാനത്തിലേക്ക് സിപിഎം എത്തിയതെന്ന് അറിയില്ല. അത് അവരുടെ ആഭ്യന്തരകാര്യം. പക്ഷേ അദ്ദേഹത്തിനും സിപിഎമ്മിനും ബിജെപിയുമായി തെറ്റായ ബന്ധമുണ്ടെന്ന് ഉന്നയിക്കപ്പെട്ട ആരോപണം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
അന്ന് ഞങ്ങൾ പറഞ്ഞിരുന്നു മുഖ്യമന്ത്രിക്കുവേണ്ടിയാണ് വേണ്ടി കൂടിയാണ് പ്രകാശ് ജാവഡേക്കറെ ഇ.പി കണ്ടതെന്ന്. എന്നാൽ ദല്ലാൾ നന്ദകുമാറുമായിട്ടുള്ള ഇ.പി. ജയരാജിന്റെ ബന്ധത്തെ കുറിച്ച് മാത്രമാണ് മുഖ്യമന്ത്രി അന്ന് തള്ളിപ്പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരായ കേസുകൾ ദുർബലപ്പെടുത്താൻ വേണ്ടിയായിരുന്നു കൂടിക്കാഴ്ച. എന്നാൽ തിരഞ്ഞെടുപ്പു കാലത്ത് ഇപിയെ പാർട്ടി സംരക്ഷിച്ചു. അന്ന് പ്രകാശ് ജാവഡേക്കറെ കണ്ടാൽ എന്താണ് കുഴപ്പം ഞാനും കണ്ടിട്ടുണ്ടല്ലോ എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. അങ്ങനെയുള്ളപ്പോഴാണ് ഇപ്പോൾ ഇപിയ്ക്കെതിരെ പാർട്ടി നടപടി എടുത്തിട്ടുള്ളത്– സതീശൻ പറഞ്ഞു.
പുതിയ