തൃശ്ശൂർ: തൃശൂർ എസ്ബിഐ എടിഎം കവർച്ച നടത്തിയ സംഘം തമിഴ്നാട്ടിൽ പിടിയിൽ. മാനക്കലിന് സമീപം വച്ച്ആറംഗ സംഘത്തെ പോലീസ് പിടികൂടുകയായിരുന്നു. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വെടിവെപ്പിൽ പ്രതികളിലൊരാൾ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കണ്ടെയ്നർ മറ്റൊരു വാഹനത്തിലിടിച്ചതാണ് പ്രതികളെ പിടികൂടാൻ സഹായകമായത്.
വാഹനം അപകടത്തിൽ പെട്ടിട്ടും യാത്ര തുടർന്ന കണ്ടെയ്നർ പിന്നീട് പോലീസ് നിരീക്ഷണത്തിലായിരുന്നു. തമിഴ് നാട്ടിലെത്തി സംഘത്തെ തമിഴ്നാട് പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഇതിനിടെയുണ്ടായ പോലീസ് വെടിവെപ്പിലാണ് ഒരാൾ മരിച്ചതെന്നാണ് അറിയുന്നത്.
മോഷണത്തിനുപയോഗിച്ച കാർ കണ്ടെയ്നറിനുള്ളിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പോലീസ് നിഗമനം.
ഇന്നു പുലർച്ചെ തൃശൂരിൽ മൂന്നിടത്തായിട്ടായിരുന്നു വൻ എടിഎം കവർച്ച നടന്നത്. മുഖംമൂടി ധരിച്ച് കാറിലെത്തിയ ആറംഗ സംഘമാണ് കവർച്ച നടത്തിയത്. തൃശൂർ നഗരത്തിലെ കോലഴിയിലാണ് ആദ്യത്തെ എടിഎം കൊള്ളയടിക്കപ്പെട്ടത്. രണ്ടാമത്തേത് നഗരത്തോട് ചേർന്ന് ഷൊർണൂർ റോഡിലും മൂന്നാമത്തേത് ഇരിങ്ങാലക്കുട മാപ്രാണത്തുമാണ്. ഒരേ സംഘം തന്നെയാണ് മൂന്നിടത്തും മോഷണം നടത്തിയതെന്നാണ് നിഗമനം. സംഘം തെരഞ്ഞെടുത്തത് വ്യത്യസ്ത മൂന്ന് പോലീസ് പരിധിയിൽ വരുന്ന എടിഎമ്മുകളാണ്. മൂന്നിടത്തും കൊള്ളയടിക്കപ്പെട്ടത് എസ്ബിഐ എടിഎമ്മുകളാണ്.
വ്യത്യസ്തയിടങ്ങളിൽ നടന്ന മോഷണത്തിൽ ഏകദേശം 65 ലക്ഷം രൂപയോളം നഷ്ടമായിരുന്നു. പുലർച്ചെ രണ്ടിനും നാലിനുമിടയിലാണ് മോഷണം നടന്നത്. കാറിലെത്തിയ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർക്കുകയായിരുന്നു. പിന്നീട് കണ്ടെയ്നർ ലോറിയിൽ കേരളം കടന്ന സംഘത്തെ തമിഴ്നാട്ടിൽ വച്ച് പിടികൂടുകയായിരുന്നു.
എടിഎമ്മിൽ സ്ഥാപിച്ച സിസിടിവി ക്യാമറയ്ക്കു മുകളിൽ കറുത്ത പെയിന്റടിച്ച സംഘം സെക്യൂരിറ്റി അലാറം നശിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്ന എടിഎമ്മുകളിൽ ക്യാഷ് നിറച്ചിരുന്നു. ഇത് നോട്ടമിട്ടുവച്ച സംഘം ഇന്ന് പുലർച്ചെ മോഷണത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു.
🚨 Movie style Gold theft in Kerala, India
Gang in Kerala blocks cars on highway and kidnaps, looting 2.5 kg gold (worth 2.4 million USD).
The masked team robbed the gold when it was brought to Thrissur from Coimbatore in a car. pic.twitter.com/22Efjw5cjt
— Awful Everything 𝕏 (@Awfulthings_X) September 26, 2024