മീററ്റ്: ഉത്തര്‍പ്രദേശില്‍ മൂന്നുനിലക്കെട്ടിടം തകര്‍ന്നുവീണ് പത്തുപേര്‍ക്ക് ദാരുണാന്ത്യം. മീററ്റിലെ സാക്കിര്‍ കോളനിയിലെ ബഹുനില കെട്ടിടമാണ് തകര്‍ന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന മുഴുവൻ പേരെയും പുറത്തെടുത്തെങ്കിലും പത്തുപേര്‍ മരിച്ചു. അഞ്ചുപേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15 പേരായിരുന്നു കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നിരുന്നത്.
ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. സ്നിഫര്‍ നായകളെ ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലെ മനുഷ്യസാന്നിധ്യം കണ്ടെത്തിയത്. എന്‍ഡിആര്‍എഫ്., എസ്ഡിആര്‍എഫ്., അഗ്നിശമന സേന, പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
വിവിധ കുടുംബങ്ങളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കെട്ടിടത്തിനുള്ളില്‍ 15 പേരാണ് കുടുങ്ങിയതെന്ന നിഗമനത്തിലെത്തിയത്. നിലവിലുള്ള വിവരമനുസരിച്ച് 15 പേരാണ് അപകടത്തിൽ പെട്ടിരിക്കുന്നത്. എങ്കിലും വേറെ ആരെങ്കിലും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടില്ലായെന്ന് ഉറപ്പാക്കുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് അധികൃതർ അറിയിച്ചു. 15 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് എല്ലാവരേയും പുറത്തെടുക്കാനായത്. കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച് സംശയമുള്ള സാഹചര്യത്തിൽ പ്രദേശത്തെ മറ്റു കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ചും ആശങ്ക ഉയര്‍ത്തുന്നുണ്ട്.
More than 10 people were buried under debris after a three-storey building in Meerut’s congested Zakir Colony collapsed on Saturday evening.#Meerut @meerutpolice pic.twitter.com/RtACNnQwxw
— Krishna Chaudhary (@KrishnaTOI) September 14, 2024