കൊച്ചി: നടൻ നിവിൻ പോളി തന്നെ വിദേശത്തുവച്ച് പീഡിപ്പിച്ചുവെന്ന പരാതിയുമായി എറണാകുളം നേര്യമംഗലം സ്വദേശിനി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഊന്നുകൽ പോലീസ് കേസെടുത്തു. ഈ കേസിൽ ആറോളം പ്രതികളുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.
കഴിഞ്ഞ വർഷം വിദേശത്തുവെച്ചാണ് പീഡനം നടന്നതെന്ന് യുവതി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. ദുബായിൽ മറ്റൊരു ജോലിയുമായി ബന്ധപ്പെട്ടാണ് താൻ പോയത്. അതിനിടയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഒരു വനിതാ സുഹൃത്താണ് തന്നെ നടന്റെ മുന്നിലേക്കെത്തിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. അവിടെ വച്ച് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയായിരുന്നു.
നിവിൻ പോളി, നിർമാതാവ് എകെ സുനിൽ, പരാതിക്കാരിയുടെ വനിതാ സുഹൃത്ത് ശ്രേയ, മറ്റ് മൂന്നു പേർ എന്നിവങ്ങനെ കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. ശ്രേയയാണ് കേസിൽ ഒന്നാം പ്രതി. നിർമാതാവ് രണ്ടാം പ്രതിയുമാണ്. നിവിൻ പോളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഈ കേസും പ്രത്യേക അന്വേഷണ സംഘം തന്നെയായിരിക്കും കൈകാര്യം ചെയ്യുക.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) യുവതി സമീപിക്കുകയായിരുനനു. എസ്ഐടി ഈ വിവരം ഊന്നുകൽ പോലീസിനെ അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.