കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഏഴരവര്‍ഷത്തിന് ശേഷം ജാമ്യത്തിൽ പുറത്തിറങ്ങും. ജാമ്യം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വിചാരണക്കോടതിയാണ് നടപ്പാക്കിയത്. ദിവസങ്ങൾക്കു മുൻപ് തന്നെ പൾസർസുനിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും മറ്റു കേസുകളിൽ കൂടി ജാമ്യം ലഭിച്ചിരുന്നില്ല.
നടിയെ ആക്രമിച്ച കേസ് കൂടാതെ കോട്ടയത്ത് കവർച്ച നടത്തിയ കേസിലും നടിയെ ആക്രമിച്ച കേസിൽ റിമാൻഡിലായിരിക്കെ കാക്കനാട് ജില്ലാ ജയിലിൽനിന്ന് ഫോൺവിളിച്ച കേസിലും കൂടി ജാമ്യം ലഭിക്കാനുണ്ട്. ഇതിൽ ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസിൽ സുനി ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
കർശന വ്യവസ്ഥകളോടെ, ജയിലിലെ നടപടികള്‍ പൂര്‍ത്തിയാക്കി സുനി ഇന്നുതന്നെ പുറത്തിറങ്ങുമെന്ന് സുനിയുടെ അഭിഭാഷകന് മാധ്യമങ്ങളോട് പ്രതികരിച്ചു. എറണാകുളം ജില്ല വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഹാജരാവണം കോടതിയുടെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിക്കരുത്, ഒന്നില്‍ കൂടുതല്‍ സിമ്മുകള്‍ ഉപയോഗിക്കാന്‍ പാടില്ല തുടങ്ങി കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം. കൂടാതെ സുനിയുടെ സുരക്ഷ പോലീസ് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.