തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലിൽ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആറുലക്ഷംരൂപ സഹായധനം പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ അപകടത്തിൽ അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75,000 രൂപയും കുറഞ്ഞ അംഗ വൈകല്യത്തിന് 50,000 രൂപയും നല്‍കും.
ദുരന്തത്തെ തുടർന്ന് വീട് നഷ്ടപ്പെട്ട് വാടക വീടുകളിലേക്ക് മാറിത്താമസിക്കേണ്ടി വരുന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു കുടുംബത്തിന് പ്രതിമാസം 6000 രൂപ വരെ നല്‍കും. ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങൾക്കും ഈ തുക ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു സൗജന്യ താമസമൊരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പറഞ്ഞ മുഖ്യമന്ത്രി, സർക്കാർ ഉടമസ്ഥതയിലും പൊതു ഉടമസ്ഥതയിലും സ്വകാര്യ വ്യക്തികൾ സൗജന്യമായി നൽകുന്ന വീടുകൾക്കും ഇത്തരത്തിൽ വാടക നൽകേണ്ടതില്ലെന്നും അറിയിച്ചു.