ആലപ്പുഴ: അത്യധികം ആവേശം നിറച്ച 70-ാം നെഹ്റു ട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ജലരാജാവ്. ചുണ്ടൻവള്ളങ്ങളുടെ ഫൈനലിൽ ഫോട്ടോഫിനിഷിൽ കാരിച്ചാൽ ചുണ്ടൻ വിജയ കിരീടം ചൂടുകയായിരുന്നു. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ അഞ്ചാം കിരീടമാണ് ഇത്.
ഇഞ്ചോടിഞ്ച് പോരാടി വിബിസി കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ രണ്ടാമതെത്തി. കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനും നിരണം ബോട്ട് ക്ലബ്ബ് തുഴഞ്ഞ നിരണം ചുണ്ടനും മൂന്നാമതായും നാലാമതായും ഫിനിഷ് ചെയ്തു. ഹീറ്റ്സിൽ 4.14.35 മിനിറ്റ് സമയംകുറിച്ചാണ് കാരിച്ചാൽ ഫൈനലിലെത്തിയത്. കഴിഞ്ഞതവണ വീയപുരം ചുണ്ടൻ തുഴഞ്ഞാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് ചാംപ്യന്മാരായത്.
ഫൈനലിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ ചുണ്ടൻവള്ളങ്ങൾ ഫിനിഷ് ചെയ്ത സമയം
1. കാരിച്ചാൽ ചുണ്ടൻ- 4.29.785
2. വീയപുരം ചുണ്ടൻ- 4.29.79
3. നടുഭാഗം ചുണ്ടൻ- 4.30.13
ഫൈനലിലെത്തിയ ചുണ്ടൻവള്ളങ്ങൾ ഹീറ്റ്സിൽ ഫിനിഷ് ചെയ്ത സമയം
നടുഭാഗം- 4.23.31
കാരിച്ചാൽ- 4.14.35
വീയപരും- 4.22.58
നിരണം- 4.23.00