കോഴിക്കോട്: അർജുന്റെ കുടുംബത്തിനെതിരെ യാഥൊരു തരത്തിലും മോശമായി പ്രവർത്തിച്ചിട്ടില്ലെന്ന് ലോറി ഉടമ മനാഫ്. മതസ്പർധ ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു പ്രവർത്തിയും തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അർജുന്റെ കുടുംബിനു നേരെയുള്ള സൈബർ അതിക്രമത്തിൽ മനാഫിനെതിരെ അഞ്ജു നൽകിയ പരാതിക്കു പിന്നാലെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
അഞ്ജു കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർക്കു നൽകിയ പരാതിയിൽ ചേവായൂർ പൊലീസാണ് മനാഫിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
അർജുന്റെ കുടുംബത്തിനെതിരെ താൻ മോശമായി ഒന്നും പറഞ്ഞിട്ടില്ല. തന്നെ കേസിൽ കുടുക്കിയാലും ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നിൽക്കും. ജനങ്ങളുടെ വികാരം തന്റെ നിയന്ത്രണത്തിലല്ല. അർജുന്റെ കുടുംബത്തെ ആക്രമിക്കരുതെന്നാണ് സമൂഹത്തോട് നേരത്തെ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടതാണ്. അർജുനെ കാണാതായത് മുതൽ കുടുംബത്തിന് അനുകൂലമായാണ് താൻ പ്രവർത്തിച്ചത്. തനിക്കെതിരെ കേസെടുത്ത് ജയിലിലടച്ചാലും കുടുംബത്തിനൊപ്പം നിൽക്കും. ഇപ്പോൾ കേസെടുത്തിരിക്കുന്നത് എന്തിനാണെന്ന് വ്യക്തമല്ല. അർജുന്റെ മൃതദേഹം കിട്ടിയതോടെ സമാധാനം ലഭിക്കുമെന്ന് വിചാരിച്ചു. എന്നാൽ അതുകൊണ്ടൊന്നും അവസാനിച്ചില്ല. പ്രശ്നങ്ങൾ തുടരുകയാണെന്നും മനാഫ് പറഞ്ഞു.
അർജുന്റെ സഹോദരി അഞ്ജു നല്കിയ പരാതിയിൽ പരാതിയിൽ പറയുന്നത് അർജുന്റെ ചിത്രം ഉപയോഗിച്ച് ‘ലോറി ഉടമ മനാഫ്’ എന്ന പേരിൽ യുട്യൂബ് ചാനൽ തുടങ്ങി. ഇതുവഴി അപകീർത്തിപ്പെടുത്തിപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തെപ്പറ്റി വിശദീകരിക്കാൻ കുടുംബം വാർത്താസമ്മേളനം നടത്തിയതിനു പിന്നാലെ സൈബറാക്രമണം രൂക്ഷമായെന്നും സമൂഹത്തിൽ മതസ്പർധ വളർത്താൻ മനാഫ് കാരണക്കാരനായെന്നും പരാതിയിൽ പറയുന്നു.