കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് വടുവഞ്ചാൽ വട്ടത്തുവയൽ സ്വദേശി വിബിൻ വിജയനെ (34) ആണ് മരിച്ചത്. കുവൈറ്റിൽ ഡെലിവറി ജീവനക്കാരനായിരുന്നു വിബിൻ.
ഡെലിവറി ഡ്യൂട്ടി ചെയ്ത ശേഷം മടങ്ങിവന്ന ഇയാളെ മംഗഫിലെ താമസസ്ഥലത്തോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന കാറിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. ഡെലിവറി ഡ്യൂട്ടിക്കുപയോഗിച്ചിരുന്ന കാർ പൂട്ടിയ നിലയിലായിരുന്നു. കഴിഞ്ഞ മൂന്നാം തിയതിയായിരുന്നു സംഭവം. എന്നാൽ രണ്ട് ദിവസം കഴിഞ്ഞാണ് മരിച്ചത് വിബിനാണെന്ന് തിരിച്ചറിഞ്ഞത്.
പിതാവ്: വിജയൻ. ഭാര്യ: ടി.എം. രമിഷ. മക്കൾ: നിഷാൻ, ഇവാൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.