വടകര: പിവി അൻവർ എംഎൽഎ ഇതുവരെ സമൂഹ മധ്യത്തിൽ ഉന്നയിച്ച കാര്യങ്ങൾ അതീവ ഗൗരവമുള്ളവയാണെന്ന് കെ.കെ. രമ എംഎൽഎ. ഇതേ കാര്യങ്ങൾ തന്നെയാണ് വർഷങ്ങളായി താനും ആർഎംപിയും പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും രമ വ്യക്തമാക്കി. അതുപോലെ ടിപി പറയാനിരുന്ന കാര്യങ്ങളും ഇതൊക്കെ തന്നെയാണെന്നും കെകെ രമ.
ഒരു കാര്യമില്ലാതെ ഭരണപക്ഷ എംഎൽഎ സർക്കാരിനും പാർട്ടിക്കുമെതിരെ ആരോപണങ്ങൾ ഉന്നയിക്കില്ല. അതിനാൽ തന്നെ ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം വേണമെന്നും രമ പറഞ്ഞു. ടിപി ചന്ദ്രശേഖരനും ഇതൊക്കെ തന്നെയാണു പറഞ്ഞിരുന്നത്. അതേസമയം പി.വി. അൻവർ ആർഎംപിയിൽ ചേരുന്നുവെന്ന അഭ്യൂഹങ്ങളിൽ വാസ്തവമില്ലെന്നും രമ വ്യക്തമാക്കി.