കോഴിക്കോട്: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിൽ കൈ കൊടുക്കുമെന്ന പിവി അൻവറിന്റെ ആരോപണത്തെ പിൻതുണച്ച് മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരനും. പക്ഷെ എന്തൊക്കെ ഡീല്‍ നടന്നാലും പാലക്കാട് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തന്നെ ജയിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. തൃശ്ശൂര്‍ പൂരം കലക്കല്‍ മുതല്‍ എഡിഎമ്മിന്റെ ആത്മഹത്യ വരെ ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും മുരളീധരന് പറഞ്ഞു.
പാലക്കാട് ഞങ്ങള്‍ക്ക് നല്ല ഉറപ്പുള്ള സീറ്റാണ്. അവിടെ ജയിക്കുക തന്നെ ചെയ്യും. എന്നാൽ ഇവിടെ ഡീല്‍ നടക്കാനുള്ള സാധ്യതയുള്ളത് ബിജെപിയും സിപിഎമ്മും തമ്മിലാണ്. തൃശ്ശൂര്‍ പൂരം കലക്കിയത്, ആര്‍എസ്എസ് നേതാവും അജിത് കുമാറും തമ്മിലുള്ള കൂടിക്കാഴ്ച, അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്, പിപി ദിവ്യയുടെ വേദിയിലേക്കുള്ള കടന്നുകയറ്റം ഇവയെല്ലാം ഈ ഉപതെരഞ്ഞെടുപ്പിൽ ചര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ജില്ലയിലെ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് (എഡിഎം) മരിച്ചിട്ട് ഒരു അനുശോചനം രേഖപ്പെടുത്താന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി. കൂടാതെ ഈ തെരഞ്ഞെടുപ്പിനെ ഒരു പൊളിറ്റിക്കല്‍ ഫൈറ്റ് ആയിട്ടാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് മണ്ഡലത്തിലേക്കും സ്ഥാനാര്‍ഥികളായി. വയനാട്ടില്‍ ഞങ്ങളുടെ ലക്ഷ്യം ഭൂരിപക്ഷം വര്‍ധിപ്പിക്കുക എന്നതാണ് മാത്രമാണ്. ചേലക്കര പിടിച്ചെടുക്കണം. പാലക്കാട് നല്ല ഭൂരിപക്ഷത്തില്‍ നിലനിര്‍ത്തണം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.