വാഷിങ്ടൺ: ഇറാന്റെ ആക്രമണം തടയാൻ ആദ്യം ചെയ്യേണ്ടത് അവരുടെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ തകർക്കുകയാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ്. നോർത്ത് കരോലിനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഇസ്രയേലിനുമേൽ ഇറാൻ നടത്തിയ ആക്രമണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കവേ ഇസ്രയേൽ- ഇറാൻ പ്രശ്നങ്ങളേക്കുറിച്ചു ട്രംപിന്റെ ആഭിപ്രായമാരാഞ്ഞപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേലിൽ ഇറാൻ 200 തവണ നടത്തിയ മിസൈൽ ആക്രമണങ്ങളേക്കുറിച്ചും ചോദ്യമുയർന്നു. ഇതിനോടായിരുന്നു ട്രംപ് തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ഇറാന്റെ ആണവകേന്ദ്രങ്ങൾ ആദ്യം ബോംബിട്ട് തകർക്കുകയാണ് ഇസ്രയേൽ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് വരുന്ന കാര്യങ്ങൾ അപ്പോൾ നോക്കാമെന്നും ട്രംപ് പറഞ്ഞു.
എന്നാൽ ജോ ബൈഡൻ മൃതു സമീപനമാണ് കൈക്കൊണ്ടത്. ഇറാനെതിരെ കൂടുതൽ ഉപരോധം വേണമെന്നും എന്നാൽ ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ അക്രമിക്കുന്നത് അംഗീകരിക്കില്ലെന്നുമായിരുന്നു പ്രസിഡന്റ് ജോ ബൈഡന്റെ അഭിപ്രായം.”ജോ ബൈഡനോട് ഈ പ്രശ്നത്തേക്കുറിച്ച് ചോദിച്ചപ്പോൾ ആദ്യം ആണവകേന്ദ്രങ്ങൾ തകർക്കുകയാണ് വേണ്ടതെന്നും തുടർന്നുവരുന്ന പ്രശ്നങ്ങൾ പിന്നീട് നോക്കാം എന്നുമായിരുന്നു അദ്ദേഹവും മറുപടി പറയേണ്ടിയിരുന്നത്. ഇസ്രയേൽ അങ്ങനെ ചെയ്യാൻ പോവുകയാണെങ്കിൽ അതിന്റെ അർത്ഥം അതുതന്നെയാണ്. പക്ഷേ അവരുടെ പദ്ധതികളെന്താണെന്ന് അറിയേണ്ടിയിരിക്കുന്നുെന്നും ട്രംപ് പറഞ്ഞു.
ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇസ്രയേലിന് അവകാശമുണ്ട്. എന്നാൽ അത് ആനുപാതികമായിരിക്കണമെന്നുമാണ് ഇറാൻ-ഇസ്രയേൽ പ്രശ്നത്തേക്കുറിച്ച് ബൈഡൻ പറഞ്ഞത്.