ഡൽഹി: ജമ്മുവിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു ഭീകരസംഘത്തിലെ ഒന്നോ രണ്ടോ പ്രവർത്തകർ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡൽഹിയിലോ പഞ്ചാബിലോ ഫിദായീൻ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി സൂചന. രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച മുന്നറിയിപ്പിനെ തുടർന്ന് അതീവ ജാഗ്രതയിലാണ് രാജ്യം.
ഇൻ്റലിജൻസ് ഏജൻസികൾ തടഞ്ഞുവച്ച തീവ്രവാദ സംഭാഷണങ്ങൾ അനുസരിച്ച്, സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്ത് ഏർപ്പെടുത്തിയ കനത്ത സുരക്ഷാ സാന്നിധ്യം കണക്കിലെടുത്ത് ആക്രമണം ഓഗസ്റ്റ് 15 ന് തന്നെ നടത്തില്ല, പകരം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞായിരിക്കും ശ്രമിക്കുകയെന്നും റിപ്പോർട്ട്.
ജമ്മു കാശ്മീരിലെ കത്തുവ അതിർത്തി ഗ്രാമത്തിൽ ആയുധങ്ങൾ സഹിതം രണ്ട് അജ്ഞാതരുടെ നീക്കം അടുത്തിടെ നിരീക്ഷിച്ചിരുന്നു. അവർ അടുത്തുള്ള പട്ടണമായ പത്താൻകോട്ടിലേക്ക് പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല,” ഇൻ്റലിജൻസ് ഇൻപുട്ട് ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ജൂൺ ഒന്നിന്, സ്ഫോടക വസ്തുക്കൾ, ഐഇഡികളുടെ ഒരു ശേഖരം ജമ്മു നഗരത്തിൻ്റെ ഉൾപ്രദേശത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സുരക്ഷാ സ്ഥാപനങ്ങൾ, ക്യാമ്പുകൾ, വാഹനങ്ങൾ അല്ലെങ്കിൽ സുപ്രധാന സ്ഥാപനങ്ങൾ എന്നിവ ലക്ഷ്യമിടാൻ ഈ സ്ഫോടകവസ്തുക്കൾ ഉപയോഗിക്കാമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
പഞ്ചാബിലും ജമ്മു കശ്മീരിൻ്റെ സമീപ പ്രദേശങ്ങളിലും സജീവമായ ഗുണ്ടാസംഘങ്ങളുടെയും തീവ്രവാദികളുടെയും ഭീകരരുടെയും ഐഎസ്ഐ സ്പോൺസർ ചെയ്ത കൂട്ടുകെട്ട് സ്വാതന്ത്ര്യദിനാഘോഷങ്ങളും അമർനാഥ് യാത്രയും തടസപ്പെടുത്താൻ ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.