തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് ആശങ്ക ഉയർത്തുന്ന വിഷയമാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അതൊരു ഭീതിയായി നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡാം എങ്ങാനും പൊട്ടിയാൽ ആര് ഉത്തരവാദിത്വം പറയും? കോടതി പറയുമോയെന്നും അദ്ദേഹം ചോദിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടുമായിരിക്കും, ചിലപ്പോൾ ഇല്ലായിരിക്കും. പൊട്ടിയാൽ ആര് ഉത്തരം പറയും. കോടതികൾ ഉത്തരം പറയുമോ? കോടതികളിൽ നിന്ന് അങ്ങനെയുള്ള തീരുമാനങ്ങൾ കൈപ്പറ്റി, ആ തീരുമാനങ്ങളുമായി ഇന്നത്തെ സ്ഥിതി വിശേഷം തുടരുന്ന അവസ്ഥയിൽ കൊണ്ടുപോകുന്നവർ ഉത്തരംപറയുമോ? എന്താണ് ഇതിന്റെ അനന്തരഫലമെന്ന് കോടതികൾ ഉത്തരം പറയണം. നമുക്ക് ഇനി കണ്ണീരിൽ മുങ്ങിത്താഴാൻ ആവില്ല – സുരേഷ് ഗോപി പറഞ്ഞു.