തിരുവനന്തപുരം: പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസ് തന്നെ ബലാത്സംഗത്തിനിരയാക്കിയെന്ന ആരോപണവുമായി വീട്ടമ്മ. പരാതി നൽകാനായി എസ്പി ഓഫീസിലെത്തിയ തന്നെ സുജിത് ദാസ് ബലാത്സംഗത്തിനിരയാക്കിയെന്നാണ് വീട്ടമ്മയുടെ ആരോപണം. സുജിത് ദാസിനെ കൂടാതെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും തന്നെ പീഡനത്തിനിരയാക്കിയെന്നും വീട്ടമ്മ ആരോപിച്ചു.
കുടുംബപ്രശ്നത്തെപ്പറ്റിയുള്ള പരാതിയുമായി സമീപിച്ചപ്പോഴാണ് തന്നെ ബലാത്സംഗം ചെയ്തതെന്നും രണ്ടു തവണ തന്നെ ബലാത്സംഗം ചെയ്തുവെന്നും ഇവർ പറഞ്ഞു. രണ്ടാമത്തെ തവണ അതിക്രമം ഉണ്ടായപ്പോള്‍ മറ്റൊരു ഉദ്യോഗസ്ഥന് കൂടെയുണ്ടായിരുന്നു. പരാതി പറയരുതെന്ന് ഭീഷണിപ്പെടുത്തി.
എസ്പിക്കെതിരേയുള്ള പി.വി. അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന് ശേഷമാണ് ഇക്കാര്യം പുറത്തുപറയാന്‍ തീരുമാനിച്ചതെന്നും പരാതിക്കാരി പറയുന്നു.
കഴിഞ്ഞ ദിവസം പിവി അൻവറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് സുജിത് ദാസിനെ സർവീസിൽ നിന്ന് മാറ്റിയിരുന്നു. വിവാദ ഫോൺ വിളിയുടെ പേരിൽ നിലവിൽ സസ്പെൻഷനിലാണ് സുജിത് ദാസ്.