കൊച്ചി: ഇടയ്ക്ക് ഒന്നു പതുങ്ങിയെങ്കിലും സ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. മൂന്നു ദിവസമായി സ്വർണ വിലയിൽ കാര്യമായ മാറ്റമില്ലായിരുന്നെങ്കിലും ഇന്ന് ഒറ്റയടിക്ക് 400 രൂപയുടെ വർദ്ധനയാണുണ്ടായിട്ടുള്ളത്. ഇതോടെ ഒരു പവന് 53,760 രൂപയിലും ഗ്രാമിന് 6,720 രൂപയിലുമാണ് സ്വർണവ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,570 രൂപയായി.
ഓഗസ്റ്റ് 28ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷം സ്വര്‍ണവില കുറയുകയായിരുന്നു. ദിവസങ്ങളുടെ വ്യത്യാസത്തില്‍ സ്വര്‍ണവില 360 രൂപയാണ് കുറഞ്ഞത്. അന്താരാഷ്ട്ര തലത്തിൽ, ഇന്ന് രാവിലെ നേരിയ ലാഭത്തിൽ ഫ്ലാറ്റായാണ് സ്വർണവ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 1.26 ഡോളർ (0.05%) ഉയർന്ന് 2,518.76 ഡോളർ എന്നതാണ് നിരക്ക്. വെള്ളി വിലയിലും നേരിയ തോതിൽ വർധനയുണ്ടായിട്ടുണ്ട്. വെള്ളി രണ്ടു രൂപ ഉയർന്ന് 91 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.