കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസത്തെ ഇടിവിനു ശേഷം സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 53,560 രൂപയിലും ഗ്രാമിന് 6,695 രൂപയുമായി. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,540 രൂപയാണ്.
ബുധനാഴ്ച പവന് 400 രൂപ ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയശേഷം വ്യാഴാഴ്ച 240 രൂപയും വെള്ളിയാഴ്ച പവന് 160 രൂപയും കുറഞ്ഞിരുന്നു.
അതേസമയം, വെള്ളിയുടെ വില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 93 രൂപയാണ്.