കാഠ്മണ്ഡു: നേപ്പാളിൽ നിർത്താതെയുള്ള കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 112 പേർ മരിച്ചു. ഏകദേശം 68 കാണാതാവുകയും ചെയ്തതായി റിപ്പോർട്ട്. വ്യാഴാഴ്ച മുതൽ പെയ്യുന്ന മഴയിൽ നേപ്പാളിൻ്റെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്.
വെള്ളപ്പൊക്കത്തിൽ 60 ഓളം പേർക്ക് പരുക്കേറ്റതായി പോലീസ് ഡെപ്യൂട്ടി വക്താവ് ബിശ്വോ അധികാരി അറിയിച്ചു. ഇതുവരെ മൂവായിരത്തിലധികം പേരെ രക്ഷപ്പെടുത്തി. മഴയെ തുടർന്ന് രാജ്യത്തെ 63 സ്ഥലങ്ങളിൽ പ്രധാന ഹൈവേകൾ അടച്ചിരുക്കുകയാണ്.
അതിനിടെ, ആക്ടിംഗ് പ്രധാനമന്ത്രിയും നഗരവികസന മന്ത്രിയുമായ പ്രകാശ് മാൻ സിംഗ്, ആഭ്യന്തര മന്ത്രി, ആഭ്യന്തര സെക്രട്ടറി, സുരക്ഷാ ഏജൻസികളുടെ മേധാവികൾ എന്നിവരുൾപ്പെടെ വിവിധ മന്ത്രിമാരെ ഉൾപ്പെടുത്തി അടിയന്തര യോഗം വിളിച്ചു, തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും വേഗത്തിലാക്കാൻ നിർദ്ദേശിച്ചു.
നേപ്പാളിൽ ഉടനീളമുള്ള എല്ലാ സ്കൂളുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടാനും നടന്നുകൊണ്ടിരിക്കുന്ന എല്ലാ പരീക്ഷകളും നിർത്തിവയ്ക്കാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കാഠ്മണ്ഡുവിലേക്കുള്ള എല്ലാ പ്രവേശന കേന്ദ്രങ്ങളും തടസപ്പെട്ടിരിക്കുകയാണ്. കൂടാതെ കാഠ്മണ്ഡുവിൽ 226 വീടുകൾ വെള്ളത്തിനടിയിലായി, നേപ്പാൾ പോലീസിൽ നിന്നുള്ള മൂവായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥർ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ദുരിത ബാധിതരെ രക്ഷപെടാൻ രംഗത്തുണ്ടെന്ന് നേപ്പാൾ ഭരണകൂടം അറിയിച്ചു.
🚨🇳🇵Tragedy has struck Nepal as heavy rains unleash devastating floods and #landslides across the country.
📌 #Kathmandu | #Nepal
Key Facts:
– At least 66 people confirmed dead
– 79 individuals reported missing
– Disaster unfolded over the past 24 hours
– Heavy rains triggered… pic.twitter.com/ATDnJl1srI— Weather monitor (@Weathermonitors) September 28, 2024