ധാക്ക: പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യം വിട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരെ കേസെടുക്കാന്‍ അനുമതി നല്കി ധാക്ക ചീഫ് മെട്രൊപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി. ധാക്കയിലെ മുഹമ്മദ്പൂര് പ്രദേശത്ത് ജൂലൈ 19 ന് പോലീസ് വെടിവെപ്പിനിടെ പ്രാദേശിക പലചരക്ക് കട ഉടമ അബു സെയ്ദിനെ കൊലപ്പെടുത്തിയതിനാണ് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയെ കൂടാതെ മറ്റ് ആറ് പേര്‍ക്കെതിരെയും കേസെടുത്തത്.
ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ബംഗ്ലാദേശ് വിട്ടതിന് ശേഷമുള്ള ആദ്യ നിയമനടപടിയാണിത്. അവാമി ലീഗ് ജനറല്‍ സെക്രട്ടറി ഒബൈദുല്‍ ക്വദര്‍, മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന് തുടങ്ങി നിരവധി പ്രമുഖര്‍ ഈ കേസില്‍ കൂട്ടുപ്രതികളാണ്. കാമ, മുന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഐജിപി) ചൗധരി അബ്ദുല്ല അല്‍ മാമുന്. കൂടാതെ, മുന്‍ ഡിബി ചീഫ് ഹരുനോര് റഷീദ്, മുന്‍ ഡിഎംപി കമ്മീഷണര്‍ ഹബീബുര്‍ റഹ്മാന്, മുന്‍ ഡിഎംപി ജോയിന്റ് കമ്മീഷണര്‍ ബിപ്ലബ് കുമാര്‍ സര്‍ക്കര്‍ എന്നിവരും കേസില്‍ പ്രതികളാണ്.
15 വര്‍ഷത്തിലേറെയായി ബംഗ്ലാദേശ് ഭരിച്ചിരുന്ന ഷെയ്ഖ് ഹസീന കഴിഞ്ഞയാഴ്ച വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു. ജൂലൈ ആദ്യം സമാധാനപരമായി ആരംഭിച്ച പ്രകടനങ്ങള്‍, പ്രതിഷേധത്തിലേക്ക് ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകള്‍ നുഴഞ്ഞുകയറുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ അക്രമാസക്തമായി. പിന്നീട് സ്ഥിതിഗതികള്‍ വഷളായി.
ഓഗസ്റ്റ് 8-ന്, ഇടക്കാല ഗവണ്മെന്റിന്റെ കീഴില്‍, നോബല്‍ സമ്മാന ജേതാവായ മുഹമ്മദ് യൂനുസ് ബംഗ്ലാദേശിന്റെ നിയന്ത്രണം ഏറ്റെടുത്തു.