ശ്രീനഗര്‍: ജമ്മു- കാശ്മീര്‍ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഇരു വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾക്കിടെ രണ്ട് ഭീകരരെ സൈന്യം വളഞ്ഞതായാണ് റിപ്പോര്‍ട്ട്.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്നു സൈന്യത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, ജില്ലയിലെ അഡിഗാം ഗ്രാമത്തില്‍ സുരക്ഷാ സേന പരിശോധന നടത്തുകയായിരുന്നു.
എന്നാൽ തിരച്ചിൽ തുടരുന്നതിനിടെ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചടിക്കാൻ തുടങ്ങി. ഈ പ്രദേശത്തിപ്പോളും ഏറ്റുമുട്ടല്‍ തുടരുകയാണ്.
കഴിഞ്ഞ 15ന് പൂഞ്ച് ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. 14ന് ബാരാമുള്ള ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടിരുന്നു. കിഷ്ത്വാറില്‍ ഡ്യൂട്ടിക്കിടെയുണ്ടായ വെടിവെയ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. ഈ മാസം തന്നെ ഉധംപൂര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
VIDEO | Jammu and Kashmir: An encounter broke out between terrorists and security forces in Adigam village area of Kulgam district.
(Visuals deferred by unspecified time.)
(Full video available on PTI Videos – https://t.co/n147TvqRQz) pic.twitter.com/5PLQvQsn18
— Press Trust of India (@PTI_News) September 28, 2024