പാരീസ്: ഇന്നലെ ഉറക്കത്തിലേക്ക് പോകുന്നതിനു മുമ്പേ ഒരു ജനതയൊന്നടങ്കം കാത്തിരുന്നത് വിനേഷ് ഫോഗട്ടിലൂടെ പാരീസ് ഒളിമ്പിക്സ് തുടക്കം മുതല്‍ ഇന്നുവരെ ഒരു കൈയേറു ദൂരമെത്തിരുന്ന ഒരു സ്വര്‍ണമോ, വെള്ളിയോ ആയിരുന്നു. എന്നാല്‍ ഭാര പരിശോധനയില്‍ പരാജയപ്പെട്ടതോടെ ഗുസ്തിയില്‍ ഫ്രീസ്റ്റൈല്‍ 50 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലില്‍ കടന്ന വിനേഷിന്റെ മെഡല്‍ നഷ്ടമാകും.
പരിശോധനയില്‍ 100 ഗ്രാം ഭാരം കൂടുതല്‍ വന്നതോടെ വിനേഷ് അയോഗ്യയാവുകയായിരുന്നു. ഇന്ന് ഫൈനലില്‍ അമേരിക്കയുടെ സാറ ആന്‍ ഹില്‍ഡര്‍ ബ്രാന്റിനെതിരെ മത്സരിക്കാനിക്കെയാണ് ഈ തിരിച്ചടി.
വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ തീരുമാനം പുന:പരിശോധിക്കണമെന്ന ഇന്ത്യയുടെ ആവശ്യം രാജ്യാന്തര ഒളിംപിക് അസോസിയേഷന് തള്ളി. ഇതോടെ 50 കിലോഗ്രാം ഫലത്തില്‍ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ സ്വര്‍ണ, വെങ്കല മെഡല്‍ ജേതാക്കള്‍ മാത്രമേയുണ്ടാകു.
പാരീസ് ഒളിംപിക്സില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് വിനേഷ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. പ്രീക്വാര്‍ട്ടറില്‍ ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരം യുയി സുസാക്കി, ക്വാര്‍ട്ടറില്‍ മുന്‍ യൂറോപ്യന്‍ ചാംപ്യനും 2018ലെ ലോക ചാമ്പന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവുമായ ഒക്സാന ലിവാച്ച് എന്നിവരെ തോല്പിച്ചാണ് സെമിയിലെത്തിയത്. അവിടെ നിന്നും ക്യൂബയുടെ യുസ്നെയ്ലിസ് ഗുസ്മന്‍ ലോപസിലെ 5-0 തോല്പിച്ച് ഫൈനലെന്ന സ്വപ്നത്തിലേക്ക് ഇടിച്ചു കയറിയത്.